സ്റ്റുഡന്‍സ് കോണ്‍ഗ്രസ് സമ്മേളനം സംഘടിപ്പിച്ചു
1565867
Monday, June 9, 2025 7:11 AM IST
മെഡിക്കല്‍കോളജ്: ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സ് കേരള ശാഖയും ഐഎപി തിരുവനന്തപുരം ശാഖയും തിരുവനന്തപുരം എസ്എടി ആശുപത്രിയും സംയുക്തമായി പീഡിയാട്രിക്സ് ബിരുദാനന്ദ ബിരുദ വിദ്യാര്‍ഥികള്‍ക്കായി പ്രഥമ സ്റ്റുഡന്‍സ് കോണ്‍ഗ്രസ് സമ്മേളനം സംഘടിപ്പിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ സമ്മേളനം കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. ഐഎപി കേരള പ്രസിഡന്റ് ഡോ. ഐ. റിയാസ് അധ്യക്ഷത വഹിച്ചു. ഡോ. എം.കെ.സി നായര്‍ മുഖ്യവിഷയാവതരണം നടത്തി.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. കെ.വി. വിശ്വനാഥന്, ഐഎപി തിരുവനന്തപുരം പ്രസിഡന്റ് ഡോ. ഡി. കല്‍പ്പന, ഡോ. ഗോപിമോന്, ഡോ. ശ്രീജിത്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. ലാല്‍ മുന്സംഗി അവതരിപ്പിച്ച പ്രബന്ധം മികച്ച പ്രബന്ധമായി തെരഞ്ഞെടുത്തു.
തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ. കാവ്യ ഗണേഷ്, ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോ. എസ്. നിവേദിത എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.