കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു
1565860
Monday, June 9, 2025 7:11 AM IST
പാലോട് : കാട്ടുപന്നിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. ടാപ്പിംഗിനായി ഇരു ചക്രവാഹനത്തിൽ പോയ ദമ്പതികളെയാണ് കാട്ടുപന്നി ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ നന്ദിയോട് ആലുംകുഴി ഇമ്മാനുവേൽ ഹൗസിൽ ആർ. ഗ്ലോറി (62)യെ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ ആലുംകുഴി വട്ടപ്പാറ കലുങ്കിനു സമീപംവച്ചായിരുന്നു സംഭവം. ഭർത്താവ് ജോസിനും പരിക്കുണ്ട്. ഗ്ലോറിയാണ് വാഹനം ഓടിച്ചിരുന്നത്. ചൊവ്വാഴ്ച കാട്ടു പന്നിയുടെ ആക്രമണത്തിൽ കരിമൻകോട് സ്വദേശി ഉല്ലാസിനു പരിക്കു പറ്റിയിരുന്നു