വെച്ചൂർ ഹരിഹരസുബ്രഹ്മണ്യ അയ്യരുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം
1565855
Monday, June 9, 2025 6:56 AM IST
തിരുവനന്തപുരം: കർണാടക സംഗീതജ്ഞൻ വെച്ചൂർ ഹരിഹരസുബ്രഹ്മണ്യ അയ്യരുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്കു തുടക്കമായി. തൈക്കാട് ഭാരത് ഭവനിൽ നടന്ന ചടങ്ങ് ഫൗണ്ടേഷൻ പ്രസിഡന്റ് പ്രഫ. കുമാര കേരളവർമ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പാർവതിപുരം പത്മനാഭ അയ്യർ അധ്യക്ഷ പ്രസംഗം നടത്തി.
വെച്ചൂർ ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്സൈറ്റും യൂട്യൂബ് ചാനലും പ്രിൻസ് രാമവർമ ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹത്തി ന്റെ കച്ചേരിയും അരങ്ങേറി. വയലിനിൽ അവനീശ്വരൻ വിനുവും മൃദംഗത്തിൽ നഞ്ചിൽ അരുളും ഘടത്തിൽ തിരുവനന്തപുരം രാജേഷും മുഖർശംഖിൽ തിരുനാക്കര രതീഷും അകന്പടിയായി.
വെച്ചൂരിന്റെ ചെറുമകൾ രത്നപ്രഭ ശതാബ്ദി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു. വെച്ചൂർ ഫൗണ്ടേഷൻ സെക്രട്ടറി ആനയടി പ്രസാദ് സ്വാഗതവും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി. നീലകണ്ഠൻ നന്ദിയും പറഞ്ഞു.