നെ​ടു​മ​ങ്ങാ​ട്: കു​ള​ക്കോ​ട് - അ​രു​വി​ക്ക​ര ഡാം ​റോ​ഡി​ൽ ടാ​റിം​ഗ് വൈ​കു​ന്ന​തി​ൽ ജ​ന​കീ​യ സ​മ​ര സ​മി​തി​യു​ടെ പ്ര​തി​ഷേ​ധം. ക​രാ​ർ ക​മ്പ​നി​യു​ടെ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞി​ട്ട ഇ​തി​ന് മു​ന്നി​ൽ ക​ഞ്ഞി​വ​ച്ചാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. ശ​ങ്ക​ര​മു​ഖം ഗ​വ. എ​ൽ​പി സ്കൂ​ളി​ന് മു​ന്നി​ൽ ആ​രം​ഭി​ച്ച സ​മ​രം വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്.

കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ടാ​റിം​ഗ് 15-ാം തീ​യ​തി ആ​രം​ഭി​ച്ച് 24ന് ​മു​ൻ​പ് പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​ല്ലെ​ങ്കി​ൽ ക​രാ​ർ ഏ​റ്റെ​ടു​ത്ത വി​ശ്വ​സ​മു​ദ്ര ക​മ്പ​നി​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എ​ഴു​തി ന​ൽ​കി. കൂ​ടാ​തെ ദി​വ​സ​വും മൂ​ന്നു​നേ​രം റോ​ഡ് ന​ന​യ്ക്കാ​നും ക​രാ​ർ ക​മ്പ​നി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ന​വീ​ക​ര​ണം ന​ട​ന്നു നാ​ലു​മാ​സ​മാ​യി​ട്ടും ടാ​റിം​ഗ് ന​ട​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ജ​ന​കീ​യ സ​മി​തി രൂ​പീ​ക​രി​ച്ച് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.