എക്സ് റേ യൂണിറ്റ് സ്ഥാപിച്ചു
1602213
Thursday, October 23, 2025 6:43 AM IST
പൂവാർ: അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് 35 ലക്ഷം രൂപ ചിലവഴിച്ച് പുല്ലുവിള സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പുതിയ എക്സ് റേ യൂണിറ്റ് സ്ഥാപിച്ചു. എക്സ് റേ യൂണിറ്റിന്റെയും നവീകരിച്ച ബ്ലോക്കിന്റെയും ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോർജ് ഓൺലൈനായി നിർവ്വഹിച്ചു.
എം.വിൻസന്റ് എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.റാണി, കരുംകുളം പഞ്ചായത്ത് പ്രസിഡന്റ് ഫ്രീഡാ സൈമൺ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ഹെസ്റ്റിൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എസ്.വിഷ്ണു പ്രശാന്ത്,
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.വി.മൻമോഹൻ, ഡി.സുനീഷ്, എസ്. ജയകുമാരി, ബി. ജനറ്റ്, കരുംകുളം പഞ്ചായത്ത് മെമ്പർ പി.ജെനി, പി. രാജേന്ദ്രകുമാർ, അലിയാർ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി എസ് അജിത്ത്, കരുംകുളം വിജയകുമാർ, മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. എസ് മിനി എന്നിവർ സംസാരിച്ചു.