മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു
1601646
Tuesday, October 21, 2025 10:28 PM IST
പോത്തൻകോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വയോധിക മരിച്ചു. വാവറയമ്പലം എള്ളുവിള വീട്ടിൽ ബഷീറിന്റെ ഭാര്യ അബുസാബീവി (79) ആണ് മരിച്ചത്. കഴിഞ്ഞദിവസം നടന്ന പരിശോധനയിൽ നിന്നാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.
പനി ബാധിച്ചതിനെ തുടർന്ന് പോത്തൻകോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് പട്ടം എസ് യുടി ആശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങളോളം ചികിത്സയിലായിരുന്നു.
മക്കൾ: ജുനൈഫ, മുഹമ്മദ് ഷാഫി, ജുബൈരിയ, നജുമുനിസ,ഷീജാ മോൾ, സെയ്ഫുദീൻ, ഷംനാഥ്. മരുമക്കൾ: മുഹമ്മദ് കണ്ണ്,സഫീന, ഹംസ, റഹീം മെഹബൂബ്, നിഷ.