തി​രു​വ​ന​ന്ത​പു​രം: പ​രി​ശു​ദ്ധ യ​ല്‍​ദോ മാ​ര്‍ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ നാ​മ​ത്തി​ല്‍ രൂ​പീ​ക​രി​ച്ച ക​ഴ​ക്കൂ​ട്ടം യാ​ക്കോ​ബാ​യ ഇ​ട​വ​ക​യു​ടെ ദേ​വാ​ല​യ നി​ര്‍​മാ​ണ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ കൊ​ല്ലം ഭ​ദ്രാ​സ​നാ​ധി​പ​ന്‍ മാ​ത്യൂ​സ് മാ​ര്‍ തേ​വോ​ദോ​സി​യോ​സ് മെ​ത്ര​പ്പോ​ലീ​ത്ത നി​ര്‍​വ​ഹി​ച്ചു.

ബ​ഥേ​ല്‍ മാ​ര്‍​ത്തോ​മാ ദേ​വാ​ല​യ ത്തി​ല്‍ ന​ട​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് മെ​ത്രാ​പ്പോ​ലീ​ത്ത കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. പ​രി​ശു​ദ്ധ അ​ന്ത്യോ​ഖ്യാ പാ​ത്രി​യ​ര്‍​ക്കീ​സ് ബാ​വാ​യു​ടെ മ​ല​ങ്ക​ര സ​ന്ദ​ര്‍​ശ​ന​വേ​ള​യി​ല്‍ ആ​ശീ​ര്‍​വ​ദി​ച്ച അ​ടി​സ്ഥാ​ന​ശി​ല​യാ​ണ് സ്ഥാ​പി​ച്ച​ത്.

ഇ​തോ​ട​നു​ബ​ന്ധി​ച്ചു ചേ​ര്‍​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ബ​ഥേ​ല്‍ മാ​ര്‍​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ര​ഞ്ച​ന്‍ ജോ​ണ്‍ നെ​ല്ലി​മൂ​ട്ടി​ല്‍, യാ​ക്കോ​ബാ​യ ഇ​ട​വ​ക വി​കാ​രി ഫാ. ​പോ​പ്‌​സ​ണ്‍ വ​ര്‍​ഗീ​സ്, ഐ​എ​സ്ആ​ര്‍​ഒ. മു​ന്‍ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഷെ​വ. ഡോ. ​കോ​ശി എം. ​ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.