അജ്ഞാത മൃതദേഹം മോര്‍ച്ചറിയില്‍
1600536
Friday, October 17, 2025 10:14 PM IST
മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം മോര്‍ച്ചറിയില്‍. 70 വയസ് പ്രായം തോന്നിക്കുന്ന മെലിഞ്ഞ ശരീരവും നരച്ച താടിയും കഷണ്ടിയുമുള്ളയാളുടെ മൃതദേഹമാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ളത്.
ഒരാഴ്ച മുമ്പ് ഉള്ളൂര്‍ ഭാഗത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികനെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്ചയായിരുന്നു മരണം.
മരിച്ചയാളുടെ പേരും വിലാസവും ബന്ധുക്കളെക്കുറിച്ചുള്ള വിവരങ്ങളും അറിയാവുന്നവര്‍ മെഡിക്കല്‍കോളജ് പോലീസുമായി ബന്ധപ്പെടണം. ഫോണ്‍: 0471 2443145 (മെഡിക്കല്‍ കോളജ് സ്റ്റേഷന്), 9497987008 (മെഡിക്കല്‍ കോളജ് സിഐ).