വിശ്വാസ സംഗമം നടത്തി
1600761
Saturday, October 18, 2025 6:06 AM IST
വെള്ളറട: ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാരായമുട്ടം - ആനാവൂര്‍ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ വിശ്വാസ സംഗമം നടത്തി.
മാരായമുട്ടം മണ്ഡലം പ്രസിഡന്റ് ബിനില്‍ മണലുവിളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുന്‍ ഡിസിസി പ്രസിഡന്റ് അഡ്വ.കെ. മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കെപിസിസിജനറല്‍ സെക്രട്ടറിമാരായ നെയ്യാറ്റിന്‍കര സനല്‍ മണക്കാട് സുരേഷ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.
ആശംസകള്‍ അറിയിച്ചുകൊണ്ട് മാരായമുട്ടം എം.എസ്.അനില്‍, ആനാവൂര്‍ മണ്ഡലം പ്രസിഡന്റ് ആനാവൂര്‍ രാജേഷ്, ബ്ലോക്ക് ഭാരവാഹികളായ വടകര ജയന്, മണ്ണൂര്‍ ശ്രീകുമാര്‍ , കാക്കണം മധു , അനൂപ് പാലിയോട്, തത്തിയൂര് സുരേന്ദ്രന് , മണവാരി ശശി , ചാവടി അനില്‍, കാരക്കോണം ഗോപന്, ഗോപകുമാര്‍ , കുന്നത്തുകാല്‍ മണികണ്ഠന്, കുസുമകുമാരി ,
മഞ്ജുഷ ജയന് , വടകര വേണുഗോപാല്‍ , കോട്ടയക്കല്‍ വിനോദ്, കോട്ടയക്കല്‍ സുകു, ശ്രീരാഗം ശ്രീകുമാര്‍ ,അനില്‍കുമാര്‍ എസ്. കെ ,വിനീഷ് കോട്ടയക്കല്‍,വിഷ്ണു ഗാന്ധി , മേച്ചേരി അനീഷ്, അഖില്‍ തൃപ്പലവൂര്‍, കോട്ടയ്ക്കല്‍ മധു , തൃപ്പലവൂര്‍ സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.