പൂവാർ പഞ്ചായത്തിൽ രോഗമില്ലാത്ത ഗ്രാമം പദ്ധതി
1600411
Friday, October 17, 2025 6:37 AM IST
പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിവരുന്ന രോഗമില്ലാത്ത ഗ്രാമം പദ്ധതിയുടെ അഞ്ചാംഘട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് പൂവാര്‍ പഞ്ചായത്തില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായുള്ള മെഡിക്കല്‍ ക്യാമ്പ് പൂവാര്‍ പഞ്ചായത്ത് പരണിയം ട്രിപ്പിള്‍ ജൂബിലി ഹാളില്‍ പൂവാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജെ. ലോറന്‍സ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ആര്യദേവന്‍ അധ്യക്ഷത വഹിച്ചു. പൂവാര്‍ സിഎച്ച്സി മെഡിക്കല്‍ ആഫീസര്‍ ഡോ. ലത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം രേണുക, പഞ്ചായത്ത് അംഗങ്ങളായ ശരത് കുമാര്‍, ഫില്മ അലക്സാണ്ടര്‍, ഡോ. പ്രവീണ്‍, ഡോ. മണി, പൂവാര്‍ സിഎച്ച്സി പിആർഒ അഖിലേഷ്, എച്ച്ഐ ജെയിന് തുടങ്ങിയവര്‍ പങ്കെടുത്തു.