ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ നെടുമങ്ങാട് മേഖലാ സമ്മേളനം
1599924
Wednesday, October 15, 2025 6:29 AM IST
നെടുമങ്ങാട്: ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ നെടുമങ്ങാട് മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്റ് പ്രശാന്ത് തോപ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സജി കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.എസ്. അനിൽകുമാർ, ജില്ലാ സെക്രട്ടറി സതീഷ് കവടിയാർ, ട്രഷറർ രാജൻ, മേഖലാ സെക്രട്ടറി ഉണ്ണി ഉമാസ്, ട്രഷറർ റെജി ചന്ദ്രൻ, ആർ. വി. മധു, സജീവ് പള്ളിപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് എസ്എസ്എൽസി -പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികൾക്കുള്ള ആദരവും മാധ്യമ രംഗത്തുള്ളവർക്കുള്ള ആദരവും അംഗങ്ങൾക്കുള്ള ചികിത്സാ സഹായങ്ങളും നൽകി. പുതിയ ഭാരവാഹികളായി മേഖല പ്രസിഡന്റാ യി രാജേഷ് കായിപ്പാടി, സെക്രട്ടറിയായി സുബിത ട്രഷററായി റെജി ചന്ദ്രൻ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.