പ്രതിഭാ നിര്‍ണയ പരീക്ഷ: വിശാല്‍ ഫിന്ലന്റിലേയ്ക്ക്
1599594
Tuesday, October 14, 2025 6:36 AM IST
നെയ്യാറ്റിന്‍കര: നൂറുൽ ഇസ് ലാം യൂണിവേഴ്സിറ്റി നടത്തിയ നിഷ് ടാലന്റ് സെർച്ച് എക്സാമിനേഷനിൽ വിജയിച്ച വിശാല്‍ വി.എസ്. നായര്‍ ഫിന്ലന്റിലേയ്ക്ക് യാത്ര പുറപ്പെട്ടു. ചെങ്കല്‍ സായി കൃഷ്ണ പബ്ലിക് സ് കൂളിലെ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിയാണ് വിശാല്‍. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളോടനുബന്ധിച്ചാണ് ടാലന്റ് സെർച്ച് എക്സാം നടത്തിയത്.
കേരളം, തമിഴ്നാട് ഉൾപ്പെടുന്ന സംസ്ഥാനങ്ങളില്‍നിന്നും നിരവധി കുട്ടികൾ പങ്കെടുത്തു. വിവിധ റൗണ്ടുകൾ പിന്നിട്ടപ്പോൾ ആദ്യത്തെ നാല് സ്ഥാനക്കാരില്‍ ഒരാളാവാൻ വിശാലിന് സാധിച്ചു. ഫിൻലന്റിലെ 10 ദിവസത്തെ വിദ്യാഭ്യാസ അധിഷ് ഠിത കൾച്ചറൽ ക്യാന്പി ലാണ് വിശാൽ പങ്കെടുക്കുന്നത്.