കോൺഗ്രസ് പ്രതിഷേധ ധർണ
1599600
Tuesday, October 14, 2025 6:36 AM IST
പേരൂര്‍ക്കട: കുലശേഖരത്തുള്ള വട്ടിയൂര്‍ക്കാവ് പ്രൈമറി ഹെല്‍ത്ത് സെന്ററിനോടുള്ള സര്‍ക്കാരിന്റെയും നഗരസഭയുടെയും അവഗണനയ്ക്കെതിരേ കോണ്‍ഗ്രസ് കൊടുങ്ങാനൂര്‍ വാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഡിസിസി പ്രസിഡന്റ് എന്‍. ശക്തന് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് പ്രസിഡന്റ് രാധാകൃഷ്ണന് നായര്‍ അധ്യക്ഷത വഹിച്ചു. വെള്ളൈക്കടവ് വേണുകുമാര്‍, വീണ എസ്. നായര്‍, പാണാങ്കര അനില്‍കുമാര്‍, കുലശേഖരം വിക്രമന്, ഇ.കെ. ബാബു, വിജയകുമാരി, ശശിധരന് നായര്‍, ശിവന് വയലിക്കട, ശ്യാമളകുമാരി, തിട്ടമംഗലം മുരളി, ആര്. സുരേഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.