നെ​യ്യാ​ർ​ഡാം: ഓ​ട്ടോ​യി​ൽ നി​ന്നും വീ​ട്ടി​ലേ​ക്കു ക​യ​റുന്ന തിനിടെ ഇ​ടി​മി​ന്ന​ലേ​റ്റു പ​രി​ക്കേറ്റ യുവാവിനു പ​ക്ഷാ​ഘാ​തം സ്ഥി​രീ​ക​രി​ച്ചു.

ക​ള്ളി​ക്കാ​ട് മൈ​ല​ച്ച​ൽ മൈ​ല​ച്ച​ൽ എ​സ് ബി​ഐ ഭ​വ​നി​ൽ ബി​ജു -52 നാ​ണു ഇ​ടി​മി​ന്ന​ലേ​റ്റ​ത്. ഉ​ട​ൻ ത​ന്നെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർന്നു കാ​ട്ടാ​ക്ക​ട നെ​യ്യാ​ർ മെ​ഡി​സി​റ്റി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ​ക്ക് വി​ധേ​യ​നാ​ക്കി. അ​തേ സ​മ​യം പ​രി​ശോ​ധ​ന​യി​ൽ ശ​രീ​ര​ത്തി​ൽ ര​ക്തം ക​ട്ട​പി​ടി​ക്കു​ക​യും ശ​രീ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗത്തു പ​ക്ഷാ​ഘാ​തം സം​ഭ​വി​ച്ച​താ​യും ഡോ​ക്ട​ർ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു.​ ബി​ജു ഇ​പ്പോ​ൾ വെ​ന്‍റി ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലാ​ണ്.