പാറശാല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം
1599610
Tuesday, October 14, 2025 6:36 AM IST
പാറശാല: ഷാഫി പറമ്പില്‍ എംപിയെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു പാറശാല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. കെപിസിസി സെക്രട്ടറി ഡോ. ആര്. വത്സലന്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് അഡ്വ. എസ്. ജോണിന്റെ നേതൃത്വത്തില്‍, പാറശാല സുധാകരന്, കൊല്ലിയോടു സത്യനേശന്, കൊറ്റാമം മോഹനന്, വേലപ്പന് നായര്‍, ലിജിത്ത്, കൊല്ലയില്‍ ആനന്ദന്, അഡ്വ. മഞ്ചവിളാകം ജയകുമാര്‍, രാജന്, ജെ.കെ. ജസ്റ്റിന്, പവതിയാന്‍വിള സുരേന്ദ്രന്, സുഗതന് എന്നിവര്‍ പ്രസംഗിച്ചു.