മോഷണം: യുവാവ് പിടിയിൽ
1599603
Tuesday, October 14, 2025 6:36 AM IST
പേരൂര്‍ക്കട: കെഎസ്ആര്‍ടിസി പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ഷോപ്പില്‍ നിന്നു ചെമ്പുകമ്പികള്‍ മോഷ്ടിച്ച സംഭവത്തില്‍ താല്‍ക്കാലിക ജീവനക്കാരന് പിടിയില്‍. തിരുവല്ലം വെള്ളായണി കായലിനു സമീപം കിഴക്കേ കോളനി വരമ്പില്‍ വീട്ടില്‍ ഷാജി (48) യാണ് പിടിയിലായത്.
വര്‍ക്ഷോപ്പില്‍ സ്ക്രാപ്പിനു സൂക്ഷിച്ചിരുന്ന ചെമ്പുകമ്പികള്‍ മോഷ്ടിച്ചശേഷം കവറിലാക്കി തന്റെ സ്കൂട്ടറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തി ഇയാളെ പിടികൂടുന്നത്.