സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതി
1599608
Tuesday, October 14, 2025 6:36 AM IST
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നഗരസഭയുടെ ജനകീയ ആസൂത്രണ പദ്ധതിയായ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതി ആരംഭിച്ചു. കർഷകർക്ക് പച്ചക്കറി തൈ വിതരണം ചെയ്ത് നഗരസഭ ചെയർമാൻ പി.കെ. രാജമോഹനന് ഉദ്ഘാടനം നിര്‍വഹിച്ചു.
നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷിബു അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. എം.എ സാദത്ത്, കൗൺസിലർ പ്രസന്നകുമാര്‍, നെയ്യാറ്റിൻകര നഗരസഭ കൃഷി ഓഫീസർ ടി. സജി എന്നിവർ പങ്കെടുത്തു.