വെ​ള്ള​റ​ട: വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് 2024-25ലെ ​സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത ഗു​ണ​ഭോ​ക്ത​ള്‍​ക്ക് കോ​ഴി കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു. വെ​ള്ള​റ​ട മൃ​ഗാ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​യി​രു​ന്നു കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് കൈ​മാ​റി​യ​ത്.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ര​ളാ വി​ൻ​സ​ന്‍റ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​ജി. മം​ഗ​ള്‍ ദാ​സ്, ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ ജ​യ​ന്തി, രാ​ജ് മോ​ഹ​ന്‍, ഡോ: ​ലെ​ജാ​നി​യ, ലൈ​ഫ് സ്‌​റ്റോ​ക്ക് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്രീ​ത തു​ട​ങ്ങി​യ​വ​ര്‍ വി​ത​ര​ണ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.