പ്രതിഷേധ പ്രകടനം നടത്തി
1599602
Tuesday, October 14, 2025 6:36 AM IST
വെമ്പായം: ശബരിമലയിലെ സ്വര്‍ണം കൊള്ളയടിക്കുന്ന പിണറായി വിജയൻ സർക്കാരിന് ഒത്താശ ചെയ്യുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ്. പ്രശാന്തിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് താഹിർ നെടുമങ്ങാട് നേതൃത്വം നൽകിയ പ്രകടനം കൊപ്പം ജംഗ്ഷനിൽ നിന്നും ആരംഭിച്ച് പിരപ്പന്‍കോട് ജംഗ്ഷനിൽ സമാപിച്ചു.
തുടർന്നു നടന്ന പ്രതിഷേധ യോഗം സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്നാട്ടുകാവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.കെ. അഭിജിത്, ജില്ലാ ജനറല്‍ സെക്രട്ടറി ശരത് ശൈലേശ്വരൻ, മണ്ഡലം പ്രഡിഡന്റുമാരായ വിനീഷ്, റിഫായി കന്യാകുളങ്ങര, ഗോകുൽ, കൊടൂർ, ഷൈജു, നിയോജകമണ്ഡലം ഭാരവാഹികളായ അഞ്ജന, മോനിഷ്, ബിനീഷ്, അഭിലാഷ് പോത്തൻകോട്, പ്രവീണ്‍ മൊട്ടമൂട്, സജീർ ഷാ തുടങ്ങിയവര്‍ പങ്കെടുത്തു.