അധികാരം ഉള്ളിടത്ത് അഴിമതി തളച്ച് വളരുന്നു: വി.എം. സുധീരൻ
1599935
Wednesday, October 15, 2025 6:37 AM IST
തിരുവനന്തപുരം: ആഗ്രഹങ്ങൾ മാത്രം ലക്ഷ്യവച്ച് രാഷ്ട്രീയ പാർട്ടികളിലേക്ക് കടന്നുവരുന്ന പുതുതലമുറക്ക് എസ്. വരദരാജൻ നായരുടെ ജീവചരിത്രം പാഠ്യവിഷയമാക്കാവുന്നതാണെന്നു മുൻ സ്പീക്കർ വി.എം. സുധീരൻ അഭിപ്രായപ്പെട്ടു.
മുൻ മന്ത്രിയും കെപിസിസി പ്രസിഡന്റും പ്രമുഖ തൊഴിലാളി നേതാവുമായിരുന്ന എസ്. വരദരാജൻ നായരുടെ 36-ാമത് ചരമ വാർഷിക അനുസ്മരണ സമ്മേളനം കേസരി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് ചെയർമാനും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. ജി. സുബോധൻ അധ്യക്ഷനായിരുന്നു.
മുൻ സ്പീക്കർമാരായ എം. വിജയകുമാർ, എൻ. ശക്തൻ, മുൻ മന്ത്രിമാരായ സി. ദിവാകരൻ, എ. നീലലോഹിത ദാസൻ നാടാർ, നേതാക്കളായ വഞ്ചിയൂർ രാധാകൃഷ്ണൻ, എ.കെ. നിസാർ, കെ. ഗോപാലകൃഷ്ണൻ നായർ, എം. സഞ്ജീവ് എന്നിവർ പ്രസംഗിച്ചു.