വിദ്യാർഥിയെ വീടുകയറി ആക്രമിച്ചു
1599927
Wednesday, October 15, 2025 6:29 AM IST
പോത്തൻകോട്: ചെങ്കോട്ടുകോണത്ത് പ്ലസ്ടു വിദ്യാർഥികള്‍ സഹപാഠിയുടെ വീടുകയറി ആക്രമിച്ചു. തുണ്ടത്തില്‍ മാധവ വിലാസം സ്കൂളിലെ വിദ്യാർഥിയായ ശാസ്തവട്ടം സ്വദേശിയുടെ വീട്ടിനു നേരെയാണ് ഇന്നലെ രാത്രി ഒന്‍പതോടെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ എട്ടംഗ സംഘമാണ് ആക്രമണം നടത്തിയത്.
സംഘം വീട്ടില്‍ നിന്നും പിടിച്ചിറക്കി കൊണ്ടുവന്നു മർദ്ദിക്കുകയും ചെയ്തു. കുട്ടിയുടെ മുഖത്തും കൈക്കും പരിക്കേറ്റിട്ടുണ്ട്. സ്കൂളില്‍ കഴിഞ്ഞ ദിവസം കുട്ടികള്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ പ്രതികാരമാണ് ആക്രമത്തിന് കാരണ മെന്നാണ് കരുതുന്നത്. വീട്ടിനകത്ത് അതിക്രമിച്ച് കയറിയ സംഘം വീട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. രണ്ടാഴ്ച മുൻപ് ഇതേ സ്കൂളിലെ കുട്ടികള്‍ ഒരാളെ കുത്തിയിരുന്നു.