നെയ്യാറ്റിന്‍കര ശാസ്ത്രമേളയ്ക്ക് ഇന്ന് സമാപനം : നെയ്യാറ്റിന്‍കര ഗവ. ഗേൾസ് എച്ച്എസ്എസ് മുന്നില്‍
1599928
Wednesday, October 15, 2025 6:29 AM IST
നെയ്യാറ്റിൻകര: നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ഉപജില്ലാ ശാസ് ത്ര, ഗണിത, സാമൂഹ്യ ശാസ് ത്ര, ഐ.ടി, പ്രവൃത്തി പരിചയമേള ഇന്ന് സമാപിക്കും. 568 പോയിന്റോടെ നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് ഹയർ സെക്കൻ ഡറി സ്കൂളാണു മുന്നില്‍.
അരുമാനൂര്‍ എംവി ഹയര്‍സെക്കന്‍ഡറി സ്കൂള്‍, അരുമാനൂര്‍ ഗവ. എല്‍പി സ്കൂള്‍, അരുമാനൂര്‍തുറ ഗവ. ന്യൂ എല്‍പി സ്കൂള്‍ എന്നിവിടങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന മേളയില്‍ ഇപ്രാവശ്യം മികച്ച പങ്കാളിത്തം പ്രകടമായി. എല്‍ പി മുതല്‍ എച്ച്എസ്എസ് വരെയുള്ള വിഭാഗങ്ങളിലായി നാലായിരത്തിലേറെ മത്സരാര്‍ഥികള്‍ വിവിധയിനങ്ങളില്‍ മാറ്റുരച്ചു. ആദ്യദിനത്തിലേ മുന്നേറ്റം തുടര്‍ന്ന നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഇന്നലെയും ആധിപത്യം നിലനിര്‍ത്തി.
മാരായമുട്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 517 പോയിന്റോടെ രണ്ടാം സ്ഥാനത്തും ആതിഥേയ വിദ്യാലയമായ അരുമാനൂര്‍ എംവി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 468 പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണുള്ളത്. സമാപന ദിവസമായ ഇന്നത്തെ ശാസ്ത്രമേളയുടെ ഫലം കൂടി അറിഞ്ഞാലേ ചാന്പ്യന്മാരെ പ്രഖ്യാപിക്കുകയുള്ളൂ.
ഇന്നലെ നടന്ന ശാസ്ത്രനാടകത്തില്‍ നെയ്യാറ്റിന്‍കര സെന്റ് തെരേസാസ് കോണ്‍വന്റ് ജിഎച്ച്എസ്എസിലെ വൈഗയും സംഘവും ഒന്നാം സ്ഥാനവും അരുമാനൂര്‍ എംവി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അസ്ന എ. ഗ്ലാഡ് സ്റ്റണും സംഘവും രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
കഥയെഴുത്തുകാരി ആഷ്നിക കാര്‍മലിനും സഹപാഠി എസ്.എസ്. നിരഞ്ജനയ്ക്കും യുപി വിഭാഗം സാമൂഹ്യശാസ്ത്രം വര്‍ക്കിംഗ് മോഡലില്‍ രണ്ടാം സമ്മാനം ലഭിച്ചു. ലൂര്‍ദുപുരം സെന്റ് ഹെലന്‍സ് ഗേള്‍സ് എച്ച്എസി ലെ വിദ്യാര്‍ഥിനികളാണ് ഇരുവരും.
ഈയിനത്തില്‍ ഒന്നാം സ്ഥാനം പുല്ലുവിള ലിയോ തേര്ട്ടീന്ത് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എ. ആന്‍ സയനയ്ക്കും ജെ.ജെ ജയ്ഷയ്ക്കുമാണ്. പൂവാര്‍ ഏയ്ഞ്ചല്‍ ഹൈസ്കൂളിലെ എസ്. ഫെറോണിനും റൂബിന് ദാസ് ലോപ്പസിനുമാണ് മൂന്നാം സമ്മാനം. അരുമാനൂര്‍ എംവി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇന്നു വൈകുന്നേരം മൂന്നിന് സമാപന സമ്മേളനം കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.