ഐഎൻടിയുസി കൂട്ടസത്യഗ്രഹം
1599934
Wednesday, October 15, 2025 6:37 AM IST
നേമം: വർധിപ്പിച്ച രജിസ്ട്രേഷൻ തുക പിൻവലിപ്പിക്കണമെന്നാവശ്യപ്പെട്ട് ഐഎൻടിയുസി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലേബർ കമ്മീഷണർ ഓഫീസിനു മുന്നിൽ നടത്തിയ വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികളുടെ കൂട്ടസത്യഗ്രഹം സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വി. ആർ. പ്രതാപൻ അധ്യക്ഷത വഹിച്ചു. നേതാക്കന്മാരായ വി.ജെ ജോസഫ്, കെ. എം. അബ്ദുൽ സലാം, പ്രദീപ് നെയ്യാറ്റിൻകര, ആന്റണി ആൽബർട്ട്, പി. ബിജു, മലയം ശ്രീകണ്ഠൻ നായർ, കാർത്തിക് ശശി, ജെ. സതികുമാരി, പുത്തൻപള്ളി നിസ്സാർ, ഡി. ഷുബില, എം.എസ്. താജുദ്ദീൻ, ദിലീപ് രാജകുമാരൻ, ടി. അനിൽ കുമാർ, എ.കെ. സനിൽ, അഡ്വ. ജലിൻ ജയരാജ്, എ. യൂസഫ്, സി. ശ്രീലത, വഴിമുക്ക് സെയ്യദലി, ഷെമി മൂഴി തുടങ്ങിയവർ പ്രസംഗിച്ചു.