ഡെല്‍നയ്ക്ക് "കായികം' വെറുമൊരു വീട്ടുകാര്യം
1599931
Wednesday, October 15, 2025 6:37 AM IST
ആറ്റിങ്ങല്‍ : സബ് ജൂണിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട് പുട്ടില്‍ സുവര്‍ണനേട്ടത്തിന് ഉടമയായ ഡെല്ഡനയ്ക്ക് "കായികം' വീട്ടുകാര്യമാണ്.
മാതാപിതാക്കള്‍ കായികതാരങ്ങള്‍. ആ കായികതാരങ്ങളുടെ മകള്‍ ഇന്നലെ 7.45 മീറ്റര്‍ ദൂരം ഷോട്ട് പായിച്ച് സ്വര്‍ണം എറിഞ്ഞിട്ടു. റെസലിംഗ് ചാമ്പ്യനായിരുന്ന ഡേവിഡിന്റെയും ഷോട്ട് പുട്ടില്‍ കേരളാ യൂണിവേഴ്സിറ്റി താരമായിരുന്ന എസ്.പി.അജിലയുടെയും മകളാണ് ഡെല്‍ന. പിതാവ് ഡേവിഡാണ് പരിശീലനം നല്‍കുന്നത്.
കാട്ടാക്കട വാഴിച്ചല്‍ ഓക്സിലിയം എച്ച്എസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ ഡെല്‍ന റെസ്ലിംഗില് അണ്ടര്‍ 14 വിഭാഗത്തില്‍ മത്സരിക്കുന്നുണ്ട്.