ബാറ്ററി മോഷ്ടാവ് തൊണ്ടിമുതല്‍ സഹിതം പിടിയിൽ
1599933
Wednesday, October 15, 2025 6:37 AM IST
പേരൂര്‍ക്കട: ഹെവി വാഹനങ്ങളുടെ ബാറ്ററി മോഷ്ടിച്ചയാളെ തൊണ്ടിമുതല്‍ സഹിതം വീട്ടില്‍നിന്നു പോലീസ് പിടികൂടി. കുഞ്ചാലുമ്മൂട് സ്വദേശി നവാസ് (58) ആണ് പിടിയിലായത്. ഒക്ടോബര്‍ എട്ടിന് പുലര്‍ച്ചെ 2.30ന് കുഞ്ചാലുമ്മൂട് സ്റ്റാര്‍ ഓഡിറ്റോറിയത്തിലെത്തിയ പ്രതി ഇവിടെ സൂക്ഷിച്ചിരുന്ന ബാറ്ററികളിലൊന്ന് മോഷ്ടിക്കുകയായിരുന്നു.
കുഞ്ചാലുമ്മൂട് സ്വദേശി ദിലീപിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്റ്റാര്‍ ഓഡിറ്റോറിയം. സിസിടിവി കാമറയില്‍ പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചതില്‍ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. കരമന സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ക്കേസുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളയാളാണ് പ്രതിയെന്നു തിരിച്ചറിഞ്ഞ പോലീസ് ഇയാളെ ബാറ്ററി ഉള്‍പ്പെടെ വീട്ടില്‍നിന്നു പിടികൂടുകയായിരുന്നു.
സിഐ അനൂപ്, എസ് ഐ അജിത്ത്, എസ്സിപിഒ കൃഷ്ണകുമാര്‍, സിപിഒമാരായ ഹിരണ്‍, അനില്‍കുമാര്‍, ശരത്ചന്ദ്രന് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.