കരമനയാറ്റില്‍ അജ്ഞാത മൃതദേഹം
1600223
Thursday, October 16, 2025 10:23 PM IST
മെഡിക്കല്‍കോളജ്: കരമന പാലത്തിനു സമീപം കരമനയാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസ് പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ 11.45 ഓടുകൂടി ആറ്റിലൂടെ ഒഴുകിയെത്തി മരത്തിന്റെ ശിഖരത്തില്‍ തടഞ്ഞ നിലയില്‍ പോലീസ് കണ്ടെത്തിയത്.
മൃതദേഹത്തിന് ഒരുദിവസത്തെ പഴക്കം വരുമെന്ന അനുമാനത്തിലാണ് പോലീസ്. കറുത്ത ഷര്‍ട്ടും ലുങ്കിയുമാണ് വേഷം. മരിച്ചയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ കരമന പോലീസുമായി ബന്ധപ്പെടണം. ഫോണ്‍: 0471 2343534 (കരമന പോലീസ്), 949794 7120 (കരമന സിഐ).