കിരീടം നോര്‍ത്തിലേക്കോ നെയ്യാറ്റിന്കരയിലേക്കോ..?
1600194
Thursday, October 16, 2025 6:40 AM IST
ആറ്റിങ്ങല്‍: ഇഞ്ചോടിഞ്ച് പോരാട്ടം. കിരീടപോരാട്ടത്തില്‍ തിരുവനന്തപുരം നോര്‍ത്തും നെയ്യാറ്റിന്‍കരയും തമ്മിലുള്ള അകലം വളരെ കുറച്ചുമാത്രം. റവന്യൂ ജില്ലാ അതലറ്റിക്സ് മീറ്റില്‍ അവസാനദിവസം വരെ കാത്തിരിക്കണം ജില്ലാ ചാമ്പ്യന്മാരെ കണ്ടെത്താന്‍. ആദ്യദിനം തിരുവനന്തപുരം നോര്‍ത്തിന്റെ കുതിപ്പിനായിരുന്നു ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയം വേദിയായതെങ്കില്‍ ഇന്നലെ നെയ്യാറ്റിന്‍കരയുടെ ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കാണികള്‍ക്ക് ആവേശം സമ്മാനിച്ചു.
റവന്യൂ ജില്ലാ അത്ലറ്റിക് മീറ്റിന്റെ രണ്ടാം ദിനത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തിരുവനന്തപുരം നോര്‍ത്ത് ഒന്‍പതു സ്വര്‍ണവും ആറു വെള്ളിയും ഒന്‍പതു വെങ്കലവുമായി 87 പോയിന്റുമായി പട്ടികയില്‍ ഒന്നാമത്.
ഏഴു സ്വര്‍ണവും ആറു വെള്ളിയും ഒന്‍പത് വെങ്കലവുമായി 72 പോയിന്റു നേടിയ നെയ്യാറ്റിന്‍കരയാണ് തൊട്ടുപിന്നിലുളളത്. മൂന്നാം സ്ഥാനത്തുള്ള കിളിമാനൂരിന് നാലു സ്വര്‍ണവും രണ്ട് വെള്ളിയും നാലു വെങ്കലവും ഉള്‍പ്പെട 41 പോയിന്റാണ് ഉള്ളത്.