ഗുഡ്സ് ഓട്ടോ ഡ്രൈവർ വീട്ടിനുള്ളിൽ മരിച്ച നിലയിൽ
1599966
Wednesday, October 15, 2025 10:55 PM IST
നെടുമങ്ങാട്: ഗുഡ്സ് ഓട്ടോ ഡ്രൈവറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുതിരകളം കണ്ണാത്തുകോണം ആതിര ഭവനിൽ അജിത്ത് കുമാറാണ് (52) മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം.
രണ്ടു ദിവസമായി ഫോൺ ചെയ്തിട്ടും മറുപടിയില്ലാത്തതിനെ തുടർന്ന് കൂട്ടുകാർ വീട്ടിലെത്തി കതകുതുറന്ന് നോക്കിയപ്പോൾ അജിത്ത് കുമാർ തറയിൽ മരിച്ചു കിടക്കുന്നതായാണ് കണ്ടത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അരുവിക്കര പോലീസെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയുമായി പിണങ്ങി രണ്ടു വർഷമായി ഒറ്റയ്ക്കു താമസിച്ചു വരികയായിരിന്നു.