ഗവ. ജെബിഎസില്‍ `നിലാവ്' കുട്ടിപ്പത്രം
1600193
Thursday, October 16, 2025 6:24 AM IST
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഗവ. ജെബിഎസില്‍ വിദ്യാര്‍ഥികളുടെ ഡയറി എഴുത്തിലെ രചനകള്‍ ചേര്‍ത്ത് "നിലാവ്' കുട്ടിപ്പത്രം പുറത്തിറക്കി. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികളാണ് പത്രം തയാറാക്കിയത്. വിദ്യാര്‍ഥികളുടെ സംയുക്ത ഡയറിയിൽ നിന്നും ഏറ്റവും മികച്ചതു പഠനക്കൂട്ടത്തിൽ കണ്ടെത്തിയാണ് കുട്ടിപ്പത്രം യാഥാര്‍ഥ്യമാക്കിയതെന്നു സ്കൂളിലെ അധ്യാപകര്‍ പറഞ്ഞു.
ഓരോ പഠനക്കൂട്ടത്തിൽനിന്നും ഓരോ കുട്ടിയുടെ ഡയറിയെഴുത്ത് പരിഗണിച്ചു. സ്വന്തം ഡയറി നോക്കി കൂട്ടുകാർ തന്നെ എഴുതുകയും ചിത്രം വരക്കുകയും ചെയ്തു. പേര് നിര്‍ദേശിച്ചതും വിദ്യാര്‍ഥികള്‍ തന്നെ.