കാ​ട്ടാ​ക്ക​ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ദ​ഫ് മു​ട്ട് അ​ധ്യാ​പ​ക​ൻ റി​മാ​ൻ​ഡി​ൽ. കോ​ട്ടൂ​ർ കൃ​ഷ്ണ​ഗി​രി തൈ​ക്കാ​വി​ള​യി​ൽ ആ​ദി​ൽ (27) ആ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. കാ​ട്ടാ​ക്ക​ട​യി​ലെ ഒ​രു സ്കൂ​ളി​ൽ ഇ​യാ​ൾ ദ​ഫ്മു​ട്ട് പ​ഠി​പ്പി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു. ഇ​വി​ടെ​യു​ള്ള കു​ട്ടി​യെയാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്.

സം​ഭ​വ​ശേ​ഷം എ​റ​ണാ​കു​ളം വ​ഴി വി​ദേ​ശ​ത്തേ​ക്കു ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​യെ കാ​ട്ടാ​ക്ക​ട എ​സ്ഐ മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൊ​ബൈ​ൽ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സി​പി​ഒ പ്ര​ദീ​പ്, ഡ്രൈ​വ​ർ അ​ജി​ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.