നെ​യ്യാ​റ്റി​ന്‍​ക​ര: ശാ​സ്താ​ന്ത​ല ഗ​വ. യു​പി സ്കൂ​ളി​ൽ നി​ര്‍​മി​ച്ച വ​ർ​ണ​ക്കൂ​ടാ​രം കെ. ​ആ​ൻ​സ​ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. ഷി​ബു അ​ധ്യ​ക്ഷ​നാ​യി. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​എം.​എ. സാ​ദ​ത്ത്, കൗ​ൺ​സി​ല​ർ ഡി. ​സൗ​മ്യ, എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ബി​ന്ദു ജോ​ൺ​സ്,

ബി​പി​സി ആ​ര്‍.​എ​സ്. ബൈ​ജു​കു​മാ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് കൂ​ട്ട​പ്പ​ന രാ​ജേ​ഷ്, പ്ര​ഥ​മാ​ധ്യാ​പ​ക​ൻ എ​ൻ. രാ​ജ്മോ​ഹ​ൻ, എ​സ്. അ​നി​ൽ​കു​മാ​ർ, ആ​ര്‍.​എ​സ്. സം​ഗീ​ത, കെ.​കെ. ബീ​ന, കെ.​ഐ. ബി​ന്ദു, ഷാ​ജ​ഹാ​ൻ, അ​ജി​ത​കു​മാ​രി, പ​ത്മ​കു​മാ​രി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.