യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
1600185
Thursday, October 16, 2025 6:24 AM IST
വെമ്പായം: ദഫ് കലാകാരന്മാരായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് വെമ്പായം മണ്ഡലം കമ്മിറ്റി മുക്കോലക്കൽ മുതൽ വലിയവിള വരെ പ്രതിഷേധ മാർച്ച് നടത്തി.
യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് റിഫായി നേതൃത്വം നൽകിയ മാർച്ച് സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.കെ. അഭിജിത് ഉദ്ഘാടനം ചെയ്തു.
ആഷിക് കന്യാകുളങ്ങര, ഫൈസൽ നന്നാട്ടുകാവ്, ബീന അജിത്, കണക്കോട് ഭൂവനേന്ദ്രൻ, എം. സജീർ, എ.എസ്. ഹാഷിം, എസ്. ഷിനു, അനന്തു കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു പങ്കെടുത്തു.