നെയ്യാറ്റിന്‍കര ശാസ്ത്രമേള സമാപിച്ചു : നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് എച്ച്എസ്എസ് ജേതാക്കള്‍
1600187
Thursday, October 16, 2025 6:24 AM IST
നെയ്യാറ്റിൻകര : നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര, ഗണിത, സാമൂഹ്യ ശാസ്ത്ര, ഐടി, പ്രവൃത്തി പരിചയമേളയ്ക്ക് പരിസമാപ്തിയായി. 676 പോയിന്റോടെ നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് എച്ച്എസ് എസ് മേളയില്‍ ജേതാക്കളായി. മാരായമുട്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 594 പോയിന്റോടെ രണ്ടാം സ്ഥാനവും ആതിഥേയ വിദ്യാലയമായ അരുമാനൂര്‍ എംവി ഹയര്‍സെക്കന്‍ഡറി സ് കൂള്‍ 531 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അരുമാനൂര്‍ എംവി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന സമാപന സമ്മേളനം കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി.എസ്. ഷിനുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തില്‍ പൂവാർ സിഐ സി.എസ്. സുജിത് മുഖ്യാതിഥിയായി.
ബിപിസി ആര്.എസ് ബൈജു കുമാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ. സുന്ദർദാസ്, പ്രിന്‍സിപ്പല്‍ എന്‍.വി. സുരേഷ്, ആതിഥേയ വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകരായ ജീജ ജി റോസ്, കെ.എസ്. ശ്രീലത, എസ്. ബീന, പിടിഎ പ്രസിഡന്റ് വി. സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് സി.എസ്. സുനിൽ, എസ്. ഷിബു, എസ്.പി. അനുപമ, സ് കൂള്‍ ലീഡര്‍ ആൻ മരിയ ബി തദേവൂസ് എന്നിവർ പങ്കെടുത്തു.