800 മീറ്റർ സ്വര്‍ണം ശിവപ്രകാശിനും ശിവപ്രസാദിനും വീട്ടുകാര്യം
1600195
Thursday, October 16, 2025 6:40 AM IST
ആറ്റിങ്ങല്‍: മീറ്റിലെ ആവേശകരമായ മത്സര ഇനമായ ആണ്‍കുട്ടികളുടെ 800 മീറ്റര്‍ ഓട്ടം ശിവപ്രകാശും ശിവപ്രസാദും വീട്ടുകാര്യമാക്കിമാറ്റി. സീനിയര്‍ വിഭാഗത്തില്‍ ശിവപ്രകാശ് സ്വര്‍ണവുമായി വീട്ടിലേക്കെത്തുമ്പോള്‍ ജൂണിയര്‍ വിഭാഗത്തില്‍ തനിക്കും സ്വര്‍ണത്തില്‍ കുറഞ്ഞൊരു ലക്ഷ്യമില്ലെന്ന തീരുമാനവുമായി ട്രാക്കിലിറങ്ങിയ ശിവപ്രാസദും ഓടിക്കയറിയത് സ്വര്‍ണവുമായി.
തൈക്കാട് ഗവ മോഡല്‍ ബിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥിയായ ശിവപ്രകാശ് സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ രണ്ടു മിനിറ്റ് 05.07 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു സ്വര്‍ണത്തില്‍ മുത്തമിട്ടപ്പോള്‍ ഇളയ സഹോദരനും ജിവി രാജാ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ ശിവ പ്രസാദ് ഒരു മിനിറ്റ് 58.03 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ജൂണിയര്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയത്.
ശിവ പ്രസാദ് 3000 മീറ്ററില്‍ ഇന്നലെ സ്വര്‍ണം നേടിയിരുന്നു. ഓട്ടോറിക്ഷാ തൊഴിലാളിയായ പിതാവ് അയ്യപ്പന്റെ പ്രോത്സാഹനത്തെ തുടര്‍ന്നാണ് രണ്ടു മക്കളും കായിക മേഖലയിലേക്ക് തിരിഞ്ഞത്.