മൂഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാർച്ച് നടത്തി
1600190
Thursday, October 16, 2025 6:24 AM IST
നെടുമങ്ങാട്: ശബരിമലയിലെ സ്വർണ്ണപ്പാളി കട്ടെടുത്ത വിഷയത്തിൽ ദേവസ്വം വകുപ്പ് മന്ത്രി രാജിവയ്ക്കണമെന്നും ദേവസ്വം ബോർഡ് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് മൂഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂഴി ജംഗ്ഷനിൽ നിന്നും വേങ്കവിള വരെ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.
കെപിസിസി നിർവാഹക സമിതി അംഗം ജെ.എസ്. അഖിൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ ആനാട് ജയൻ, ബിനു എസ്. നായർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വേട്ടംപള്ളി സനൽ, എസ്. മുജീബ്, കെ. ശേഖരൻ, വേങ്കവിള സുരേഷ്, കല്ലിയോട് ഭുവനേന്ദ്രൻ, ആനാട് സുരേഷ്, ഇര്യനാട് രാമചന്ദ്രൻ, മൂഴി സുനിൽ, വേട്ടമ്പള്ളി അനിൽ, പി.എൻ. ഷീല, ഷമി മൂഴി, പുത്തൻപാലം ഷഹീദ്, പത്മിനി അമ്മ തുടങ്ങിയവർ നേതൃത്വം നൽകി.