ആ​റ്റി​ങ്ങ​ല്‍: ക​ഴി​ഞ്ഞ വ​ര്‍​ഷം കാ​ര്യ​വ​ട്ടം എ​ല്‍​എ​ന്‍​സി​പി സ്റ്റേ​ഡി​യ​ത്തി​ല്‍ മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ് ബോ​ധം ന​ഷ്ട​പ്പെ​ട്ട് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ച് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ തി​രി​കെ വീ​ണ്ടും സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി സ്വര്‍​ണ​ക്കു​തി​പ്പ് ന​ട​ത്തി​യ അ​ശ്വി​നി ഇ​ക്കു​റി ആ​റ്റി​ങ്ങ​ലി​ല്‍ നി​ന്നും സ്വ​ന്ത​മാ​ക്കി​യ​ത് ഇ​ര​ട്ട സു​വ​ര്‍​ണ​പ​ത​ക്കം. അ​രു​മാ​നൂ​ര്‍ എം​വി​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യാ​യ എ​സ്.​ അ​ശ്വി​നി ജാ​വ​ലി​നി​ലും ഡി​സ്‌​ക​സി​ലു​മാ​ണ് സ്വ​ര്‍​ണ​ക്കു​തി​പ്പ് ന​ട​ത്തി​യ​ത്.

ഡി​സ്‌​ക​സ് ത്രോ​യി​ല്‍ 27.84 മീ​റ്റ​ര്‍ പാ​യി​ച്ച് സ്വ​ര്‍​ണ​ത്തി​ല്‍ മു​ത്ത​മി​ട്ട​പ്പോ​ള്‍ ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ 25.98 മീ​റ്റ​റാ​ണ് അ​ശ്വി​നി ക​ണ്ടെ​ത്തി​യ​ത്. 2024-ല്‍ ​കാ​ര്യ​വ​ട്ടം എ​ല്‍​എ​ന്‍​സി​പി​ഇ ഗ്രൗ​ണ്ടി​ല്‍ ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ത്രോ ​ഇ​ന​ങ്ങ​ളി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നി​ടെ ഗ്രൗ​ണ്ടി​ല്‍ തെ​ന്നി വീ​ഴു​ക​യാ​യി​രു​ന്നു അ​ശ്വി​നി.​

തു​ട​ര്‍​ന്നു ബോ​ധം ന​ഷ്ട​പ്പെ​ട്ട അ​ശ്വ​നി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ടു മ​ണി​ക്കൂ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞ അ​ശ്വി​നി തു​ട​ര്‍​ന്നു തി​രി​കെ ഗ്രൗ​ണ്ടി​ലെ​ത്തി ഡി​സ്‌​ക​സ് ത്രോ ​പോ​രാ​ട്ട​ത്തി​നി​റ​ങ്ങി സ്വ​ര്‍​ണ​നേ​ട്ട​വു​മാ​യാ​ണ് ഫീ​ല്‍​ഡ് വി​ട്ട​ത്. ജാ​വ​ലി​ന്‍ ത്രോ​യി​ലും ഹാ​മ​ര്‍ ത്രോ​യി​ലും വെ​ള്ളി നേ​ട്ട​വും സ്വ​ന്ത​മാ​ക്കി ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ലെ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​നു​മാ​യി​രു​ന്നു.