പോക്സോ കേസിൽ പാസ്റ്റർ അറസ്റ്റിൽ
1600402
Friday, October 17, 2025 6:29 AM IST
നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ. നെടുമങ്ങാട് പഴകുറ്റി നഗരിക്കുന്നു ബഥേൽ ഹൗസിൽ ബോബസി(35) നെയാണ് അറസ്റ്റു ചെ യ്തത്. പ്രതി സോഷ്യൽ മീഡിയ വഴി പെൺകുട്ടിയുമായി സൗഹൃദത്തിൽ ഏർപ്പെടുകയും അശ്ലീല സന്ദേശങ്ങൾ അയച്ചു വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
പ്രതിയെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ. ആർ. റാഫിയുടെ നിർദേശപ്രകാരം ആര്യനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്യാംരാജ് ജെ. നായരുടെ നേതൃത്വത്തിൽ ജിഎഎസ്ഐ ഷിബു, സിവിൽ പോലീസ് ഓഫീസർ രാജേന്ദ്രൻ, സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തു.