കിരീടം നേടി നോര്‍ത്ത് ഉപജില്ല
1600407
Friday, October 17, 2025 6:29 AM IST
ആറ്റിങ്ങല്‍: ആദ്യദിനം മുതല്‍ ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിനൊടുവില്‍ ചാമ്പ്യന്‍പട്ടത്തില്‍ തിരുവനന്തപുരം നോര്‍ത്ത് മുത്തമിട്ടു. ശ്രീപാദം സ്റ്റേഡിയത്തില്‍ നോര്‍ത്തിന്റെ കുട്ടികള്‍ ആവേശച്ചുവടുവെച്ചു.
റവന്യൂ ജില്ലാ അത്ലറ്റിക് മീറ്റില്‍ അവസാന മത്സര ഇനംവരെ കാത്തിരിക്കേണ്ടിവന്നു ചാമ്പ്യന്മാരെ കണ്ടെത്താന്‍.11 സ്വര്‍ണവും 10 വെള്ളിയും 13 വെങ്കലവും ഉള്‍പ്പെടെ 125 പോയിന്റുമായാണ് തിരുവനന്നതപുരം നോര്‍ത്ത് ചാമ്പ്യന്‍പട്ടത്തില്‍ ചുംബിച്ചത്. 10 സ്വര്‍ണവും 12 വെള്ളിയും 13 വെങ്കലവുമായി 118 പോയിന്റോടെ നെയ്യാറ്റിന്‍കര റണ്ണേഴ്സ് അപ്പായി. അഞ്ചു സ്വര്‍ണവും നാലു വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ 63 പോയിന്റു നേടിയ കിളിമാനൂരാണ് മൂന്നാം സ്ഥാനത്ത്.
ജനറല്‍ സ്കൂളുകളില്‍ അരുമാനൂര്‍ ഒന്നാമത്
ജനറല്‍ സ്കൂള്‍ വിഭാഗത്തില്‍ അരുമാനൂര്‍ എംവിഎച്ച്എസ്എസ് സ്കൂളാണ് ചാമ്പ്യന്മാരായത്. അഞ്ചുവീതം സ്വര്‍ണവും വെള്ളിയും ആറു വെങ്കലവും ഉള്‍പ്പെടെ 46 പോയിന്റുമായാണ് അരുമാനൂരിന്റെ ഒന്നാം സ്ഥാനനേട്ടം.
പേരൂര്‍ക്കട ജിജിഎച്ചഎസ്എസ് നാലു സ്വര്‍ണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പെടെ 28 പോയിന്റ് സ്വന്തമാക്കി പികെഎച്ച്എസ്എസ് കാഞ്ഞിരംകുളം മൂന്നാം സ്ഥാനത്തുമെത്തി. മേളയുടെ സമാപന സമ്മേളനം ആറ്റിങ്ങല്‍ എംഎല്‍എ ഒ.എസ്. അംബിക ഉദ്ഘാടനം ചെയ്തു