വിതുര സ്കൂളിൽ ബഹുനില മന്ദിര നിര്‍മാണോദ്ഘാടനം
1600406
Friday, October 17, 2025 6:29 AM IST
വിതുര: വിതുര ഗവ. യുപിഎസില്‍ പുതുതായി നിര്‍മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം ജി. സ്റ്റീഫന്‍ എംഎല്‍എ നിര്‍വഹിച്ചു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലുണ്ടായ മാറ്റങ്ങള്‍ രാജ്യത്തിനാകെ മാതൃകയാണെന്നും, സമൂഹത്തിന്റെ ഉണര്‍വിനും വികസനത്തിനും സാമൂഹിക നീതിക്കുമുള്ള അടിത്തറയാണ് വിദ്യാഭ്യാസമെന്നും എംഎല്‍എ പറഞ്ഞു. കിഫ്ബി ഫണ്ടില്‍ നിന്നും 3.90 കോടി ചെലവഴിച്ചാണ് പുതിയ ബഹുനില മന്ദിരം നിര്‍മിക്കുന്നത്.
സ്കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി. ആനന്ദ് അധ്യക്ഷത വഹിച്ചു. എസ്എംസി ചെയര്മാന് എസ്. സഞ്ജയന്, എക്സി ക്യൂട്ടീവ് എന്‍ജിനീയര്‍ സബിത, ജില്ലാപഞ്ചായത്ത് അംഗം സോഫി തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എല്‍. കൃഷ്ണകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.