അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കണം: ജില്ലാ കളക്ടർ
1600413
Friday, October 17, 2025 6:37 AM IST
പേരൂര്‍ക്കട: സൈക്കിള്‍ ട്രാക്കില്‍ സൈക്കിള്‍ യാത്രികര്‍ക്ക് തടസം സൃഷ്ടിക്കുന്ന രീതിയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ അടിയന്തരമായി ഒഴിവാക്കണമെന്നു ജില്ലാ കളക്ടര്‍ അനുകുമാരി.
വഴുതക്കാട് സ്മാര്‍ട്ട് റോഡ് മുതല്‍ തൈക്കാട് വരെയാണു സൈക്കിള്‍ ട്രാക്ക് ഫുട്പാത്തിനോടു ചേര്‍ന്നുള്ള റോഡില്‍ നിര്‍മിച്ചിരിക്കുന്നത്. ഇവിടെ വ്യാപകമായി കാറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് സൈക്കിള്‍ യാത്രികര്‍ക്ക് അസൗകര്യം സൃഷ്ടിക്കുകയാണ്.
ട്രാക്കില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ട്രാക്കിന് കേടുപാടുകള്‍ ഉണ്ടാക്കുകയും ചെയ്യും. ഈ വിഷയത്തില്‍ കര്‍ശന നിരീക്ഷണം ഉണ്ടായിരിക്കുമെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ പിഴ ഈടാക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.