യുസിഎം ഇന്റർ സ്കൂൾ കലാമത്സരം
1600412
Friday, October 17, 2025 6:37 AM IST
തിരുവനന്തപുരം : യുണൈറ്റഡ് ക്രിസ്ത്യൻ മൂവ്മെന്റിന്റെ (യുസിഎം) നേതൃത്വത്തിൽ നടത്തിയ ഇന്റർ സ്കൂൾ കലാമത്സരങ്ങളിൽ മുക്കോലയ്ക്കൽ സെന്റ് തോമസ് റസിഡൻഷ ൽ സ്കൂൾ ഓവറോൾ ചാന്പ്യൻഷിപ്പ് കരസ്ഥമാക്കി.
എൽപി വിഭാഗത്തിൽ നാലാഞ്ചിറ നവജീവൻ ബഥനി വിദ്യാലയം, യുപി വിഭാഗത്തിൽ മുക്കോലയ്ക്കൽ സെന്റ് തോമസ് സെൻട്രൽ സ്കൂൾ, ഹൈസ്കൂൾ വിഭാഗത്തിൽ പൂജപ്പുര സെന്റ് മേരീസ് സെൻട്രൽ സ്കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിൽ മുക്കോലയ്ക്കൽ സെന്റ് തോമസ് റസിഡൻഷ്യൽ സ് കൂൾ എന്നിവരും വിജയികളായി.
ബഥനി പ്രൊവിൻഷ്യൽ സെക്രട്ടറി ഫാ. ജോർജ് തോമസ് കലാമത്സരം ഉദ്ഘാടനം ചെയ്തു. യുസിഎം പ്രസിഡന്റ് ബെയ്സി സഖറിയ, മുൻ പ്രസിഡന്റ് ഡോ. കോശി എം. ജോർജ്, പ്രോഗ്രാം ചെയർമാൻ അംബ്രോസ് പി. കുന്നിൽ, സെക്രട്ടറി ബിജു ഉമ്മൻ, കണ്‍വീനർ എം.ജി. ജെയിംസ് എന്നിവർ പ്രസംഗിച്ചു.