ബിയർകുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസ്: മൂന്നുപേരെ പിടികൂടി
1600405
Friday, October 17, 2025 6:29 AM IST
മലയിൻകീഴ്: സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തെത്തുടർന്നു ബിയർകുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേരെ മലയിൻകീഴ് പോലീസ് അറസ്റ്റുചെയ്തു.
അന്തിയൂർക്കോണം വാഴവിള റോഡരികത്തുവീട്ടിൽ വിഷ്ണു(32), മലയിൻകീഴ് പഴയ റോഡ് ചെറുതലയ്ക്കൽ അഞ്ചിതാഭവനിൽ നന്ദകുമാർ (22), മലയിൻകീഴ് കുളക്കോട് കിഴക്കുംകര പുത്തൻവീട്ടിൽ രാഹുൽ (23) എന്നിവരെയാണ് പിടികൂടിയത്.
ചൊവ്വാഴ്ച രാത്രി ഇവർ അന്തിയൂർക്കോണത്തിനുസമീപം ഒരുമിച്ചിരിക്കുമ്പോഴാണു സുഹൃത്തായ അന്തിയൂർക്കോണം കാപ്പിവിള പാഞ്ചിക്കാട് മേലെപുത്തൻ വീട്ടിൽ വിനീതി(26)നുനേരേ അക്രമുണ്ടായത്. മുൻവൈരാഗ്യമാണ് അക്രമത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു.