അന്പൂരിയിൽ കൂൺ കഴിച്ച് ആറുപേർ ആശുപത്രിയിൽ
1600400
Friday, October 17, 2025 6:29 AM IST
വെള്ളറട: അമ്പൂരിയില്‍ കൂണ് കഴിച്ച ആറുപേര്‍ ആശുപത്രിയില്‍. കുമ്പച്ചല്‍ക്കടവ് സ്വദേശി മോഹനന് കാണിയും കുടുംബാംഗങ്ങളുമാണ് കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചി കിത്സയിലുള്ളത്.
ഇന്നലെ രാവിലെ വനത്തില്‍നിന്നു ശേഖരിച്ച കൂണ് പാചകം ചെയ്ത് കഴിച്ചതിനു ശേഷം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കു ടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മോഹനന് കാണിയുടെ ചെറുമക്കളായ അഭിഷേക് (10), അനശ്വര (15) എന്നിവരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. മോഹനല്‍കാണിയുടെ ഭാര്യ സാവിത്രി (60), മകന് അരുണ്‍ (42), മരുമകള്‍ സുമ (34), മോഹനന് (65) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും സുമ ഒഴികെയുള്ള എല്ലാവരും അബോധാവസ്ഥയിലായിരുന്നു എന്നാണു പോലീസില്‍നിന്നു ലഭിക്കുന്ന വിവരം. ആറുപേരും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.