ശാസ്ത്രോത്സവത്തിൽ മിന്നും വിജയവുമായി സെന്റ് ജോൺസ് സ്കൂൾ
1600741
Saturday, October 18, 2025 5:49 AM IST
തിരുവനന്തപുരം: നോർത്ത് ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ മിന്നും വിജയവുമായി നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അഭിമാന നേട്ടം കൈവരിച്ചതായി പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ പറഞ്ഞു. ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള സയൻസ് മേളയിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യൻ ഷിപ്പോടെ ഒന്നാം സ്ഥാനത്തും ഗണിത മേളയിൽ നാലാം സ്ഥാനത്തും എത്തി.
അധ്യാപകർക്കുള്ള ടീച്ചിംഗ് എയ്ഡ് നിർമാണ മൽസരത്തിൽ ഗണിതം ,സയൻസ് ,സാമൂഹ്യ ശാസ്ത്ര വിഭാഗങ്ങളിൽ ലീന ,ജോസ് ,ബിന്നി സാഹിതി എന്നിവർ എ ഗ്രേഡോടെ ജില്ലാ മേളക്ക് അർഹത നേടി. വിജയികളെ പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഭിനന്ദിച്ചു. വൈസ് പ്രിൻസിപ്പൽ അജീഷ് കുമാർ പ്രസംഗിച്ചു.