കാറിടിച്ച് പരിക്കേറ്റയാൾ മരിച്ചു
1600535
Friday, October 17, 2025 10:14 PM IST
പറണ്ടോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വിനോഭനികേതൻ വേട്ടുവൻതോട് ചരുവിള വീട്ടിൽ അബ്ദുൽ ഹമീദ്(67) ആണ് മരിച്ചത്.
കഴിഞ്ഞ 26ന് തച്ചൻകോട് സിഎസ്ഐ ചർച്ചിനു സമീപത്തുവച്ച് കാർ ഇടിച്ചായിരുന്നു അപകടം. ഭാര്യ: സുബൈദബീവി. മക്കൾ: ജുനൈദ, ദിൽഷാദ്. മരുമകൻ: ഷംനാദ്.