കളക്ടറേറ്റിലെ സെക്യൂരിറ്റി കാബിന് നിര്‍മാണം പുനരാരംഭിച്ചു
1600754
Saturday, October 18, 2025 6:00 AM IST
പേരൂര്‍ക്കട: കുടപ്പനക്കുന്ന് കളക്ടറേറ്റില്‍ മാസങ്ങളായി നിലച്ചിരുന്ന സെക്യൂരിറ്റി കാബിന് നിര്‍മാണം പുനരാരംഭിച്ചു. കഴിഞ്ഞ ഏഴിന് ദീപിക പ്രസിദ്ധീകരിച്ച വാര്‍ത്തയെത്തുടര്‍ന്നാണ് കാബിന് നിര്‍മാണം വീണ്ടും തുടങ്ങിയത്.
കഴിഞ്ഞ ഏഴ് മാസമായി കാബിന് നിര്‍മാണം നിലച്ചിരിക്കുന്നതും കാബിന്റെ മേല്‍ക്കൂര ബലപ്പെടുത്താതെ വെറുതെ ഷീറ്റുപാകിയിരിക്കുന്നതും വാര്‍ത്തയില്‍ സൂചിപ്പിച്ചിരുന്നു.
പിഡബ്ല്യുഡിയ്ക്ക് ക്യാബിന്റെ നിര്‍മാണച്ചുമതല നല്‍കിയതുമുതല്‍ പണി ഇഴഞ്ഞുനീങ്ങുകയായിരുന്നു. കളക്ടറേറ്റില്‍ നിലവിലുള്ള നാലു സുരക്ഷാജീവനക്കാര്ക്കുവേണ്ടിയാണ് ക്യാബിന് ഒരുങ്ങുന്നത്.
വാര്‍ത്തയെ തുടര്‍ന്ന് അധികൃതര്‍ ഇടപെട്ട് മേല്‍ക്കൂരയിലെ ഷീറ്റുകള്‍ മാറ്റി. പകരം കോണ്‍ക്രീറ്റ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എഡിഎം ടി.കെ വിനീതിന്റെ ഇടപെടലിലൂടെ കാബിന്റെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ തീരുമാനമായിട്ടുണ്ട്.