പാറശാല പഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു
1600760
Saturday, October 18, 2025 6:06 AM IST
പാറശാല: പാറശാല പഞ്ചായത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചും ജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ ശേഖരിച്ചുകൊണ്ടും പാറശാല പഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു. ഉദ്ഘാടനം സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍.മഞ്ജുസ്മിത അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരണം പ്രസിഡന്റ് എല്‍.മഞ്ജുസ്മിത നടത്തി .ആശംസകള്‍ നേര്‍ന്നുകൊണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്. ബിജു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അനിതാറാണി, വീണ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ വിനിത കുമാരി, പഞ്ചായത്ത് അംഗങ്ങളായ ഓമന, മായ, ജയകുമാര്‍, ക്രിസ്തുരാജ്, അനിത, എം. സുനില്‍, സുധാമണി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഡോ. മഞ്ജു. എന്‍. രാഘവന് നാടാര്‍, എ. ശശിധരന് നായര്‍,
എസ്. മധു, ജസ്റ്റിന്, ഡോ. സെബി, സുന്ദരേശന്, കുടുംബശ്രീ ചെയര്‍ പേഴ്സ്ന് സബൂറാ ബീവി, ജോണ്‍ സേവ്യര്‍, പഞ്ചായത്ത് സെക്രട്ടറി ജി. എസ്. ഹരി തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ സദസില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് പഞ്ചായത്ത് വികസനത്തിനായുള്ള ജനങ്ങളുടെ അഭിപ്രായങ്ങളും ചര്‍ച്ചകളും നടന്നു.