ഇൻഫാം പാറശാല കാർഷികജില്ല സമ്മേളനം ചാരോട്ടുകോണത്ത്
1600951
Sunday, October 19, 2025 6:34 AM IST
പാറശാല : രൂപതയിലെ സാമൂഹിക വികസന പ്രസ്ഥാനമായ ക്ഷേമയോടനുബന്ധിച്ച് കർഷക ഉന്നമനത്തിന് വേണ്ടി കർഷകസംഘടനയായ ഇൻഫാം പാറശാല കാർഷിക സംഗമം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചാരോട്ടുകോണം മാർ ഈവാനിയോസ് പാരിഷ് ഹാളിൽ പാറശാല രൂപത അധ്യക്ഷൻ തോമസ് മാർ യൗസേബിയോസിന്റെ അധ്യക്ഷതയിൽ ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ ഉദ്ഘാടനം ചെയ്യും.
തയ്യൽ യൂണിറ്റിന്റെ ഉദ്ഘാടനം അഡ്വ. വിൻസന്റ് എം എൽഎയും മികച്ച കർഷകരെ ആദരിക്കൽ കാരോട് പഞ്ചായത്ത് പ്രസിഡന്റ് സി.എ. ജോസും കർഷകർക്കുള്ള ഐഡി കാർഡ് വിതരണം ഇൻഫാം സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ടും നിർവഹിക്കും.
മുഖ്യപ്രഭാഷണം റവ. ഫാ. ജോർജ് വെട്ടിക്കാട്ടിൽ നടത്തും. പാറശാല കാർഷിക ജില്ല ഡയറക്ടർ റവ. ഫാ. ജോണ് പുന്നാറ, കാർഷികജില്ല പ്രസിഡന്റ് എൻ. ധർമ്മരാജ് പിൻകുളം, ഇൻഫാം ദേശീയ ട്രഷറർ ജെയ്സണ്, ഇൻഫാം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സനൽകുമാർ എൻ. എസ്, ജോയ് ഫ്രാൻസിസ് കൊടങ്ങാവിള, സാലി കാഞ്ഞിരംകുളം, പ്രബിത ചെറുവാരക്കോണം, ഗീത പാമാംകോട് തുടങ്ങിയവർ പ്രസംഗിക്കും.