കനത്ത മഴ: കുറ്റിച്ചൽ ജംഗ്ഷൻ വെള്ളത്തിൽ
1600952
Sunday, October 19, 2025 6:34 AM IST
കുറ്റിച്ചൽ: തോരാതെ പെയ്യുന്ന മഴയിൽ കാട്ടാക്കട കുറ്റിച്ചൽ ജംഗ്ഷൻ വെള്ളത്തിലായി. മലയോര ഹൈവേ പോകുന്ന കുറ്റിച്ചൽ ജംഗ്ഷനിൽ റോഡ് നിർമാണത്തിലെ അപാകതയാണ് ഇപ്പോഴും ഇവിടെ വെള്ളക്കെട്ടിന് കാരണമാകുന്നത്.
നിർമാണ ഘട്ടത്തിൽ തന്നെ നിരവധി സന്നദ്ധ പ്രവർത്തകരും പൊതുപ്രവർത്തകരും ഒക്കെ വിഷയം ചൂണ്ടിക്കാണിച്ചെങ്കിലും ഇത് അവഗണിച്ചാണ് റോഡ് നിർമാണം നടന്നത്. സാധാരണ മഴയിൽ പോലും റോഡ് കുളമായി മാറുന്ന സാഹചര്യമാണ്.
കനത്ത മഴപെയ്താൽ റോഡിലുള്ള വെള്ളം മുഴുവൻ സമീപത്തെ കടകളിലേക്ക് ഇരച്ചുകയറുന്ന അവസ്ഥയിലാണ്. ഈ സമയം ഇതുവഴി വാഹനങ്ങൾ കടന്നുപോയാൽ പിന്നെ ഒരാൾക്കും ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ട്.