സർക്കാർ ജീവനക്കാർക്കായി സാലറി പാക്കേജുമായി ഇന്ത്യൻ ബാങ്ക്
1600966
Sunday, October 19, 2025 6:41 AM IST
തിരുവനന്തപുരം: ഇന്ത്യൻ ബാങ്കിന്റെ ഇൻഡ് സന്പൂർണ്ണ പ്ലസ് പദ്ധതിയിലൂടെ ജീവനക്കാർക്ക് സീറോ ബാലൻസ് അക്കൗണ്ട് ലഭ്യമാക്കുന്നു. ഈ അക്കൗണ്ടിനൊപ്പം 2.57 കോടി രൂപയുടെ അപകട ഇൻഷ്വറൻസ്, പത്തുലക്ഷം രൂപയുടെ ടേം ലൈഫ് ഇൻഷ്വറൻസ് എന്നിവ സൗജന്യമായി നൽകുന്നു.
മെഡിസെപ്പ് ഉൾപ്പെടെയുള്ള മെഡിക്കൽ ഇൻഷ്വറൻസുകൾക്ക് വർഷത്തിൽ വെറും 749 രൂപ ചെലവിൽ 15 ലക്ഷം രൂപവരെ ടോപ്പ് -അപ്പ് സൗകര്യവും ഉണ്ട്. ഭവന വായ്പകൾക്ക് പലിശ 7.40 % മുതലും വാഹനവായ്പകൾക്ക് 7.15% മുതലും ലഭ്യമാണ്.